വാഹന ഉടമകൾക്ക് എട്ടിൻ്റെ പണിയുമായി ,, കൊച്ചി
കൊച്ചി സിറ്റിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനോ, മതിയായ സൗകര്യങ്ങളോടെ റോഡുകളൊ ഇല്ലെങ്കിലും ദൈനം ദിനം കൂടി കൊണ്ടിരിക്കുന്ന ഇന്ധനവിലയുടെ മാരക പ്രഹരത്തോടൊപ്പം സിറ്റിയിലാകമാനം യാത്രക്കാരുടെയും, വാഹനങ്ങളുടെയും സുരക്ഷിതത്തിനെന്ന പേരിൽ നടപ്പാക്കുന്ന ITMS ൻ്റെ പ്രവർത്തനം ആരംഭിച്ചു തുടങ്ങി. നിലവിൽ 39 ക്യാമറകൾ ചിത്രങ്ങൾ ഒപ്പിയെടുത്തു തുടങ്ങി ബാക്കി 39 എണ്ണം കൂടി ഉടനെ പ്രവർത്തനക്ഷമമാകും ഈ രഹസ്യ കണ്ണുകൾ സീബ്രാലൈനിൽ വണ്ടി നിർത്തുക, സിഗ്നൽ ജംബിംഗ് ഹെൽമറ്റ് ധരിക്കാതിരിക്കുക എന്ന് തുടങ്ങി നിയമ പുസ്തകത്തിൽ കാണുന്ന എല്ലാ ഗതാഗത നിയമലംഘനങ്ങളും ക്യാമറ ഒപ്പിയെടുത്ത് കൃത്യമായി മോണിറ്ററിംഗ് അധികാരികൾ നിശ്ചയിക്കുന്ന തുകയുടെ രസീതുകൾ തപാൽ വഴി വാഹന ഉടമകളുടെ വീട്ടിലെത്തും, പിഴ തുക അടക്കാതിരുന്നാൽ ഇൻഷുറൻസ് തുകയൊ മറ്റ് നികുതികളൊ അടയ്ക്കാൻ സാധിക്കുകയില്ലെന്ന് കൂടാതെ ,, വാഹൻ,, ആപ്പിലൂടെ പിഴയുടെയും കുറ്റകൃത്യങ്ങളുടെയും വിവരങ്ങൾ അതാതു സമയത്ത് നിയമ പാലകർക്ക് അറിയാൻ സാധിക്കും, പുതിയ വാഹനങ്ങൾക്ക് റോഡിലൂടെ സഞ്ചരിക്കാൻ അനുമതിപത്രം കൊടുക്കുമ്പോൾ അവയ്ക്ക്സഞ്ചരിക്കാൻ മതിയായ റോഡുകളൊ, പാർക്ക് ചെയ്യാൻ സ്ഥലങ്ങളൊ സാധ്യമാക്കണമെന്ന ആവശ്യങ്ങളൊന്നും സർക്കാരിൻ്റെ ജോലിയാണോ എന്ന് ആരും ചോദിക്കരുത്, കൊച്ചി നഗരത്തിൽ ഓരോ സ്ഥാപനങ്ങളിലും വരുന്നവർ വാഹനത്തിൽ വരാം എന്ന് ധരിക്കരുത്, കാരണം വാഹനം പാർക്ക് ചെയ്യാൻ ഒരു സൗകര്യവും ഇല്ല എന്നതു തന്നെ, നഗരസഭയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ വാഹനം ഒരു നിമിഷം പാർക്ക് ചെയ്യണമെങ്കിൽ കീശയിൽ ഒതുങ്ങാത്ത പണം നൽകി പിടിച്ചുപറി സഹിക്കണം ഒന്നുകിൽ പാർക്കിങ് കാരുടെ, അല്ലെങ്കിൽ ട്രാഫിക്ക് പോലീസിൻ്റെ, രണ്ടായാലും പിടിച്ചുപറി ഉറപ്പ്, ജനങ്ങളെ സഹായിക്കാനാണ് റോഡുകളിൽ ആധുനിക ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് ആരും കരുതണ്ട, ജനങ്ങളെ പിഴിയാനും കൊള്ളയടിക്കാനും ആയി ഒരു ഹൈടെക്ക്, അധികാരികളുടെ ഒരു ട്രിക്ക്, കൊച്ചിയിലെ വാഹന ഉടമകൾ ജാഗ്രത പാലിച്ചാൽ കീശ കാലിയാകില്ല അല്ലെങ്കിൽ പോലീസ് മീശ പിരിക്കും,,,
Comments (0)